ബോട്ടിലിന് 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ്. ലക്ഷ്യം വർഷം 100 കോടി രൂപ വരുമാനം

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (15:30 IST)
ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസായി 10 രൂപ ഈടാക്കാൻ പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് സർക്കാർ. ഇത്തരത്തിൽ പ്രതിവർഷം 100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ്ങ് ബജറ്റ് പ്രഖ്യാപനത്തിൽ നിയമസഭയെ അറിയിച്ചു.

പൊതുഗതാഗത സംവിധാനത്തിൽ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന രീതിയിൽ മാതൃകസംസ്ഥാനമായി ഹിമാചലിനെ മാറ്റുമെന്നും പ്രഖ്യാപനത്തിലുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :