1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat Assembly Election Result 2022 Live Updates

ഗുജറാത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്, ബിജെപിക്ക് വന്‍ കുതിപ്പ്; വരവറിയിച്ച് ആം ആദ്മി

തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്

Gujarat Election 2022
ഗുജറാത്തിലും വരവറിയിച്ച് ആം ആദ്മി. ആകെയുള്ള 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 150 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് വെറും 19 സീറ്റുകളില്‍ മാത്രം. ആം ആദ്മി ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ചരിത്ര വിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. കോണ്‍ഗ്രസ് നാണംകെട്ട തോല്‍വിയിലേക്കും. 
 
തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഇതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 77 സീറ്റ് നേടിയിരുന്നു. 
 
അടുത്ത ലേഖനം
സജി ചെറിയാന് ആശ്വാസം; ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അയോഗ്യനാക്കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി