തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (14:18 IST)
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകി ഐഎസ്‌ആര്‍ഒ സ്വയം നിര്‍മ്മിച്ച ക്രയോജനിക് എഞ്ചിന്റെ രണ്ടാം ഘട്ട പരീക്ഷണവും വിജയമായി. സ്വ്ന്തമായി നിര്‍മ്മിച്ച് ജിഎസ്‌എല്‍വി- എംകെ3യുടെ പരീക്ഷണമാണ് വിജയകരമായത്. പരീക്ഷണത്തില്‍ 19 ടണ്‍ ഹയര്‍ ട്രസ്റ്റ് ശേഷിയാണ് എഞ്ചിന്‍ പ്രകടിപ്പിച്ചത്.
800 സെക്കന്റ് നീണ്ടുനിന്ന പരീക്ഷണത്തില്‍
എഞ്ചിന്‍ ആവശ്യമുള്ളതിനേക്കാള്‍ 25 ശതമാനം അധികം ശേഷിയാണ് കാണിച്ചത്.
ഇതോടെ പരീക്ഷണത്തിന്റെ നിര്‍ണായകമായ ഘട്ടം കഴിഞ്ഞു. മൈനസ് 193 ഡിഗ്രി തുണൌപ്പിച്ച ദ്രവീകൃത ഓക്സിജനും മൈനസ് 253 ഡിഗ്രിയില്‍ തണുപ്പിച്ച് ദ്രവീകൃത ഹൈഡ്രജനുമാണ് ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇനി ഹൈ ആട്ടിറ്റ്യൂഡ് കണ്ടീഷന്‍, സ്റ്റേജ് കോണ്‍ഫിഗറേഷന്‍ എന്നീ രണ്ട് ഘട്ടങ്ങള്‍ കൂടി പരീക്ഷിച്ചാല്‍ എഞ്ചിന്‍ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തും.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ക്രയോ എഞ്ചിന്റെ പരീക്ഷണം ആരംഭിച്ചത്. ഇതിനോടകം ഒന്‍പത് സുപ്രധാന ഘട്ടങ്ങള്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ എഞ്ചിന്‍ പൂര്‍ണമായ തോതിലെത്തിയതിനു ശേഷമുള്ള രണ്ടാമത്തെ പരീക്ഷണമാണ് നടക്കുന്നത്. പരീക്ഷണം വിജയമായതോടെ ഭാര്‍മേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലേക്ക് നമ്മള്‍ കുറേക്കൂടി അടുത്തു എന്നാണ് ഐഎസ്‌ആര്‍ഒ അറിയിച്ചിരിക്കുന്നത്. ജിഎസ്‌എല്‍വി ഉപ്യോഗിച്ചുള്ള വിക്ഷേപണം അടുത്ത വര്‍ഷം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.