163 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു

 പാകിസ്ഥാന്‍ , ഇന്ത്യ , മത്സ്യബന്ധനത്തൊഴിലാളി , നവാസ് ഷെരീഫ് , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി/കറാച്ചി| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (09:14 IST)
പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന 163 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ലന്തി, മലാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞവരെയാണ്‌ പാകിസ്ഥാന്‍ വിട്ടയച്ചത്‌. കറാച്ചിയിലെ കാന്റ്‌ സ്‌റ്റേഷന്‍ വഴി ലാഹോറില്‍ എത്തിക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. തുടര്‍ന്ന്‌ വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദേയാഗസ്‌ഥര്‍ക്ക്‌ ഇവരെ കൈമാറും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.
ചര്‍ച്ചയില്‍ ഇന്ത്യയും പാക്കിസ്ഥാനും പിടിച്ചെടുത്ത ബോട്ടുകളെയും മത്സ്യത്തൊഴിലാളികളേയും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് ധാരണയായിരുന്നു.

സമ്മാനങ്ങളും പണവും നൽകിയാണ് ഇവരെ അയയ്ക്കുന്നത്.

റഷ്യയിൽ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തടവിലാക്കപ്പെട്ട മൽസ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ വിട്ടയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു. 355 ഇന്ത്യൻ മൽസ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിൽ ജയിൽ കഴിയുന്നത്. 27 പേർ ഇന്ത്യൻ ജയിലിലും തടങ്കലിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :