ചൈനീസ് ആര്‍മി അതിര്‍ത്തി കടന്നു, ഗ്രാമീണരെ ആട്ടിയോടിക്കുന്നു

ചമോലി| VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (12:52 IST)
ഇന്തോ-ചൈന അതിര്‍ത്തിയായ ബാരാ ഹോട്ടിയില്‍ ചൈനീസ് ആര്‍മി നുഴഞ്ഞുകയറിയതായി സൂചന. ആയുധങ്ങളുമായി ജനവാസകേന്ദ്രങ്ങളിലേക്ക്‌ പ്രവേശിച്ച ചൈനീസ്‌ സൈന്യം പ്രദേശവാസികളെ ആക്രമിക്കുകയും ഇവര്‍ താഴ്‌വാരത്തേക്ക്‌ പാലായനം ചെയ്‌തതായിട്ടാണ്‌ വിവരം.

ഉത്തരാഖണ്ഡ്‌ ചമോലിയിലെ നാട്ടുകാരാണ് ചൈനീസ് സൈന്യത്തെ ഭയന്ന് മലമുകളില്‍ നിന്നും താഴ്‌വാരത്തേക്ക്‌ പലായനം ചെയ്യുന്നത്. പ്രാദേശിക ഭരണകൂടവും ആട്ടിടയന്മാരും നല്‍കിയ വിവരം പക്ഷേ ജില്ലാ ഭരണകൂടം സ്‌ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

എന്നാല്‍ ഈ മേഖലയില്‍ ചൈനീസ്‌ നിര്‍മ്മിത വസ്‌തുക്കള്‍ കണ്ടെത്തിയെന്നാണ്‌ ഇവര്‍ നല്‍കുന്ന വിവരം. ചൈനീസ്‌ നിര്‍മ്മിത വസ്‌തുക്കള്‍ ഈ സ്‌ഥലത്ത്‌ എല്ലായിടത്തും വലിച്ചെറിഞ്ഞിരിക്കുകയാണ്‌. സംഭവം ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :