അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാരുടെ വാക്സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഹെല്പ് ഡസ്ക്
- "സ്ത്രീത്വത്തെ അപമാനിച്ചു" ഭർത്താവ് ആദിത്യൻ ജയനെതിരെ പരാതിയുമായി അമ്പിളി ദേവി
- ജനിതകമാറ്റം വന്ന വൈറസുകളുടെ സാനിധ്യം: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ കര്‍ശനമായി ക്വാറന്റീന് പാലിക്കണമെന്ന് മുഖ്യമന്ത്രി
- ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തി
- കൊവിഡ് വ്യാപനം: ഇന്ത്യയ്ക്ക് ആശ്വാസമായി ഗൂഗിളിന്റെ 135 കോടി രൂപയുടെ സഹായം
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം: വരനെ വിവാഹവേദിയിൽ വെച്ച് അറസ്റ്റ് ചെയ്‌തു
ജലന്ധർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിനെ തുടർന്ന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്‌തു. പഞ്ചാബിലെ ജലന്ധറിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിൽനിന്നാണ് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്‌തത്.
വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അനുമതി തേടാതെയായിരുന്നു വിവാഹം. ചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പലരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് വിവാഹവേദിയിൽനിന്ന് വരനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം വിവാഹത്തിന് ഇത്രയധികം ആളുകൾ വരുമെന്ന് താൻ കരുതിയില്ലെന്ന് വരൻ പോലീസിനോട് പറഞ്ഞു.