ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (12:25 IST)
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറ്റലിയുടെ നടപടി. ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെറന്‍സയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍ കഴിയുന്ന കൊവിഡ് നെഗറ്റീവായ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് വരാം. പക്ഷെ 14 ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

നേരത്തേ ജര്‍മനി ഇന്ത്യയെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം അമേരിക്ക, ബ്രിട്ടന്‍, കുവൈത്ത്, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :