33 യുദ്ധവിമാനങ്ങളും ,248 മിസൈലുകളും വാങ്ങാൻ കേന്ദ്രാനുമതി, നടപടി ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി| അഭിറാം മനോഹർ| Last Updated: വ്യാഴം, 2 ജൂലൈ 2020 (18:22 IST)
ന്യൂഡൽഹി: മുപ്പത്തിമൂന്ന് യുദ്ധവിമാനങ്ങളും 248 ക്രൂസ് മിസൈലുകളും വാങ്ങാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുമതി.12 റഷ്യൻ നിർമിത സുഖോയ് 30 യുദ്ധവിമാനങ്ങളും 21 മിഗ് 29 യുദ്ധവിമാനങ്ങളുമായിരിക്കും ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുക. കൂടാതെ 59 മിഗ് 29 വിമാനങ്ങളെ നവീകരിക്കുകയും ചെയ്യും.

18148 കോടി രൂപയായിരിക്കും ഇതിനായി ചിലവാക്കുക.വ്യോമസേനക്കും നാവിക സേനയ്ക്കുമായി 248 മിസൈലുകള്‍ വാങ്ങും. ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈലുകൾ വികസിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ആകെ 38,900 കോടിയുടെ ആയുധമിടപാടുകൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.

ഇന്ത്യ- ചൈനീസ് അതിർത്തിക്ക് പുറമെ പാക് അതിർത്തിയിലും പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള തീരുമാനം കേന്ദ്രം എടുത്തിരിക്കുന്നത്.പ്രതിരോധ മന്ത്രാലയത്തിലെ ആയുധ സംഭരണത്തിനുള്ള സമിതിയാണ് ഇടപാടുകള്‍ക്ക് അന്തിമ അനുമതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :