ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജൂലൈ 2020 (13:08 IST)
ഡല്‍ഹി: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചൈനയ്ക്കെക്കെതിരായ ഡിജിറ്റല്‍ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പശ്ചിമബംഗാളില്‍ ബിജെപി റാലിയില്‍ സംസാരിക്കുമ്പോഴാണ് അപ്പുകളുടെ നിരോധനം ചൈനയ്ക്കുള്ള ശക്തമായ മറുഒഅടിയാണ് എന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രി വ്യക്തമാക്കിയത്.

'രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതിനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇത് ഡിജിറ്റല്‍ രംഗത്തെ മിന്നലാക്രമണമാണ്. എപ്പോഴും സമാധാനത്തിന് വേണ്ടി നിലക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ദുഷ്ടലാക്കോടെ ആരെങ്കിലും കടന്നുക്കയറാന്‍ ശ്രമിച്ചാല്‍ തക്ക മറുപടി തന്നെ നല്‍കും' എന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെയാണ് ടിക് ടോക്, ഉഅൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത് രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :