ഗൂഗിള്‍ ജോലിക്കാരെ തേടുന്നു; ശമ്പളം 1.40 കോടി മാത്രം!

മുംബയ്| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (09:06 IST)
ഗൂഗിള്‍ ജോലിക്കാരെ തേടുന്നു. ശമ്പളം കേട്ട് ആരും ഞെട്ടരുത്. വാര്‍ഷിക പാക്കേജ് 1.40 കോടി രൂപ. 24 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വിവിധ കമ്പനികള്‍ യോഗ്യതക്കനുസരിച്ച് നല്‍കാറുള്ളത്. ഇതെല്ലാം തകര്‍ത്താണ് ഗൂഗിള്‍ മോഹിപ്പിക്കുന്ന പാക്കേജ് ഓഫര്‍ ചെയ്യുന്നത്.

പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ (ബിറ്റ്സ് പിലാനി) കാമ്പസ് റിക്രൂട്ട്മെന്റിന് വേണ്ടിയാണ് ഗൂഗിളിന്റെ ഓഫര്‍. കഴിഞ്ഞ വര്‍ഷം ബിറ്റ്സ് പിലാനിയില്‍ നിന്ന് 1.44 കോടി ശമ്പളത്തിന് ഫേസ് ബുക്കും കാമ്പസ് സെലക്‌ഷന്‍ നടത്തിയിരുന്നു.

ലിങ്ക്‌ഡ് ഇന്‍, മൈക്രോസോഫ്റ്റ്, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലോകത്തെ വമ്പന്മാര്‍ ഇന്ത്യയിലെ പ്രമുഖ കാമ്പസുകളില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്താറുണ്ട്. ഈ വര്‍ഷം ബിറ്റ്സ് പിലാനിയില്‍ കാമ്പസ് റിക്രൂട്ട്മെന്റിന് തുടക്കം കുറിക്കുന്നത് ഗൂഗിളാണ്. ആദ്യറൗണ്ട് ടെസ്റ്റുകള്‍ ഇവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നിരവധി മലയാളി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. വിവിധ ബിറ്റ്സ് പിലാനി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി
2300 വിദ്യാര്‍ഥികള്‍ജോലിക്ക് അര്‍ഹത നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :