ഗൂഗിളിന് സ്രാവുകള്‍ പണികൊടുക്കുമോ ?

ന്യൂയോര്‍ക്ക്| Last Modified ശനി, 16 ഓഗസ്റ്റ് 2014 (19:24 IST)
ഇന്റര്‍നെറ്റിലെ ഭീമന്മാരായ ഗൂഗിളിന് കടലിലെ ഭീമന്മാരായ സ്രാവുകള്‍ തലവേദനയാകുന്നു.കടലിനടിയില്‍ ഗൂഗിള്‍ വന്‍ തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകളാണ് സ്രാവുകളുടെ ഭീഷണി നേരിടുന്നത്.

ഭീമമായ തുകയാണ് അമേരിക്കയെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന രണ്ട് കേബിള്‍ ശൃംഗലയിലും ഏഷ്യമുഴുവന്‍ വ്യാപിക്കുന്ന് മറ്റൊരു ശൃംഗലയിലും ഗൂഗിള്‍ നിക്ഷേപിച്ചിരിക്കുന്നത്.കേബിളുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന മാഗ്നറ്റിക് ഫീല്‍ഡാണ് സ്രാവുകളെ ഇവയിലേക്ക് ആകര്‍ഷിക്കുന്നത്. സ്രാവുകളുടെ വായ്ക്കുള്ളിലുള്ള വോള്‍ട്ട് സെസറുകളുപയോഗിച്ച് മത്സ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മാഗ്നറ്റിക് ഫീല്‍ഡ് തിരിച്ചറിഞ്ഞാണ് സ്രാവുകള്‍ ഇര പിടിക്കുന്നത്.

സ്രാവുകളുടെ ചെറിയ കടി പോലും ഫൈബറുകളെ നശിപ്പിക്കാ‍ന്‍ പോന്നതാണെന്ന് സ്രാവുകളെ പ്പറ്റി പഠിക്കുന്ന വിദ്ഗ്ദര്‍ പറയുന്നു.എന്നാല്‍ സ്രാവുകളുടെ ആക്രമണത്തെ അതിജീവിക്കാന്‍ കേബിളുകളില്‍ കെവ്‌ലര്‍ പോലെയുള്ള മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജര്‍ ഡാന്‍ ബെല്‍ചര്‍ പറഞ്ഞു.

കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന് ഈ കേബിളുകളാണ് ലോകത്തിലെ ഇന്റര്‍ട്രാഫിക്കിനെ വഹിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :