ആഭ്യന്തര കലാപം: ലിബിയയില്‍നിന്ന് 11 നഴ്സുമാര്‍ കൂടി തിരിച്ചെത്തി

തിരുവനന്തപുരം| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (08:48 IST)
ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ലിബിയയില്‍നിന്ന് 11 നഴ്സുമാര്‍ കൂടി തിരുവനന്തപുരത്തെത്തി. തമിഴ്‌നാട് സ്വദേശി ഫാത്തിമ, തിരുവനന്തപുരം ചാല സ്വദേശി ശ്രീജിത് കൃഷ്ണന്‍, കൊല്ലം സ്വദേശികളായ രാധാകൃഷ്ണന്‍, ഗോപകുമാര്‍, സുരേന്ദ്രന്‍ പിള്ള, അടൂര്‍ സ്വദേശി മിനു ഫിലിപ്പ്, പത്തനംതിട്ട സീതത്തോട് സ്വദേശി സജീവ്, കോന്നി സ്വദേശി ഗോപി, റോയി പി ജോണ്‍ എന്നിവരാണ് തിരിച്ചെത്തിയത്.

കഴിഞ്ഞ ഏഴുമാസമായി തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും
ഇന്ത്യന്‍ എംബസിയില്‍ നിന്നും സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നഴ്സുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ലിബിയയില്‍നിന്ന് നിരവധി മലയാളികള്‍ മടങ്ങിയെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :