സാന്‍ഫ്രാന്‍സിസ്‌കോ|
Last Updated:
ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:07 IST)
ഗാസയില്‍ ആക്രമണം നടത്തുന്നത് തീമായുള്ള മൊബൈല്‍ ഗെയിം വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു.ഗാസയില്‍ ഇസ്രയേലിന്റെ നരമേധം തുടരുന്ന അവസരത്തില്‍ ഗെയിമിനെതിരെ ലോകത്തിലെ പലകോണില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.പ്രദേശവാസികളെ കൊല്ലാതെ ഗാസയില്‍ ബോംബിടുന്ന രീതിയിലാണ് ഗെയിം.തങ്ങളുടെ നയങ്ങള്‍ക്കെതിരാണ് ഗെയിം എന്നാണ് ഗൂഗിള്‍ ഗെയിം പിന്‍വലിക്കുന്നതിനെപ്പറ്റി പ്രതികരിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്ലേയില്‍
ലോഞ്ച് ചെയ്യപ്പെട്ട ഗെയിം ഇതിനോടകം ആയിരത്തോളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടിട്ടുണ്ട്.
പ്ലേ എഫ്ടിഡബ്ല്യൂ ആണ് വിവാദമായ ഗെയിം ഡെവലപ് ചെയ്തത്. ഇസ്രയേലിന്റെ ആക്രമത്തില്‍ ഗാസയില്‍ ഇതിനോടകം 1800 ലധികം പലസ്തീനികളാണ് മരണമടഞ്ഞത്.