അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പ്: ഇന്ത്യ- പാക് മത്സരത്തിന് നേരെ ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി ന്യൂയോർക്ക്
- ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
- ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരിക്കുന്ന 33 ശതമാനം സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികള്‍
- Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്
- വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകണമെന്ന ഭാര്യയുടെ അപേക്ഷ അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം
ഗൂഗിള്‍ ക്രോം സുരക്ഷാ ഭീഷണി! ഈ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതാണെന്ന് ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി വാച്ച് ഡോഗ് സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്തൃ ഡാറ്റയും ഉപകരണങ്ങളും അപഹരിക്കാന്‍ ഇതിലൂടെ എളുപ്പമാണെന്നും അതുണ്ടാവാതിരിക്കാന്‍ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണ്ടേത് പ്രാധാനമാണെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ വരുന്ന സിഇആര്‍ടി-ഇന്‍ പറഞ്ഞു.
ഇത് കൂടുതലും പിസി, ലാപ്ടോപ്പ് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവരെയാണ് ബാധിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് അത്രയൊന്നും പ്രശ്നം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഇആര്‍ടി-ഇന്നിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഗൂഗിള്‍ ക്രോം നിലവിലുള്ളത് - CIVN-2025-0007, CIVN-2025-0008 - വേര്‍ഷനാണ്. അപകടസാധ്യതയുള്ളത് 132.0.6834.83/8r-ന് മുമ്പുള്ള ഗൂഗില്‍ ക്രോം പതിപ്പുകളെയും വില്‍ഡോസ് , മാക് എന്നിവയില്‍ 132.0.6834.110/111-ന് മുമ്പുള്ള ഗൂഗില്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110-ന് മുമ്പുള്ള പതിപ്പുകളുമാണ്.