1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Building Fall News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Delhi
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അപകടം. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഡല്‍ഹി ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപമുള്ള 4നില കെട്ടിടമാണ് വീണത്. അപകടത്തില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകട സ്ഥലത്ത് ഒന്‍പതോളം അഗ്‌നിശമന സേന യൂണിറ്റ് എത്തിയിട്ടുണ്ട്.
 
രാവിലെ ആറുമണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലുള്ള അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് അതുല്‍ ഗാര്‍ഗ് പറയുന്നത്. അപകടത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ദുഃഖം രേഖപ്പെടുത്തി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്