ഗോവയില്‍ ഇന്ന് രാവിലെ ഏഴുമണിമുതല്‍ ലോക്ഡൗണ്‍ ആരംഭിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 29 ഏപ്രില്‍ 2021 (12:48 IST)
ഗോവയില്‍ ഇന്ന് രാവിലെ ഏഴുമണിമുതല്‍ ലോക്ഡൗണ്‍ ആരംഭിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 29 രാവിലെ ഏഴുമണിമുതല്‍ മെയ് മൂന്നുവരെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.

പൊതുഗതാഗതം ഉണ്ടായിരിക്കില്ലെങ്കിലും ആവശ്യസര്‍വീസുകള്‍ക്ക് തടസം ഉണ്ടായിരിക്കില്ല. അതിര്‍ത്തികള്‍ അടയ്ക്കില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :