സ്‌നേഹബന്ധങ്ങള്‍ തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് അന്യായമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ജൂലൈ 2022 (12:36 IST)
സ്‌നേഹബന്ധങ്ങള്‍ തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് അന്യായമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സമാനമായ നിരീക്ഷണം നേരത്തേ കേരള ഹൈക്കോടതിയും നടത്തിയിട്ടുണ്ട്. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :