ഭാര്യയുമായി വഴക്ക്, മദ്യപിച്ചെത്തി രണ്ട് മാസം പ്രായമുള്ള മകളെ മർദ്ദിച്ച് കൊന്ന് പിതാവ്

ചിപ്പി പീലിപ്പോസ്| Last Modified ശനി, 2 നവം‌ബര്‍ 2019 (17:01 IST)
മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനമേറ്റ് രണ്ട് മാസം പ്രായമുള്ള പെൺകുട്ടിക്ക് ദാരുണാ‍ന്ത്യം. ചെന്നൈ കെ കെ നഗറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ 27കാരനായ പിതാവ് എളേപ്പനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

കെ.കെ നഗറിലെ അംബേദ്ക്കർ കോളനിയിലെ എളേപ്പന്റെയും 25കാരി ദുർഗയുടെയും മകളായിരുന്ന രാജമാതയാണ് മരണപ്പെട്ടത്. എളേപ്പൻ ഭാര്യയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജമാതയുടെ ജനനശേഷമാണ് ഇരുവർക്കുമിടയിലുള്ള ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

വ്യാഴാഴ്ച രാവിലെ നാല് മണിക്ക് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ
മദ്യപിച്ചെത്തിയ എളേപ്പൻ കുഞ്ഞിനെ പലതവണ ചുമരിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. കുഞ്ഞിൻറെ മൂക്കിൽ നിന്നും രക്തം വരികയും അബോധാവസ്ഥയിൽ ആവുകയും ചെയ്തതോടെ ദുർഗ കുഞ്ഞിനെ എഗ്‌മോറിലെ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.

കുഞ്ഞിൻറെ തലയിൽ പരിക്കുകൾ ധാരാളം ഉണ്ടായിരുന്നുവെന്നും ദുർഗയും മദ്യപിച്ചിരുന്നെന്നും പോലീസ് പറയുന്നു. ദുർഗക്ക് ആദ്യവിവാഹത്തിൽ അഞ്ചും, നാലും പ്രായമുള്ള രണ്ട കുട്ടികൾ ഉണ്ടായിരുന്നുവെന്നും രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഭർത്താവായ അറുമുഖത്തിൽ നിന്നും വേർപെട്ട് എളേപ്പനുമൊപ്പം ജീവിതം ആരംഭിച്ചതെന്നും പോലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :