എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്

പോക്‌സോ നിയമപ്രകാരമാണ് ഹരിസിങ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജേതറാം മാലി പറഞ്ഞു.

തുമ്പി ഏബ്രഹാം| Last Updated: ശനി, 2 നവം‌ബര്‍ 2019 (11:32 IST)
രാജസ്ഥാനിലെ ജയിസാല്‍മീറില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ഹരിസിങ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജേതറാം മാലി പറഞ്ഞു.

ഹരിസിങിന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് പൊലീസ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. മോഹന്‍ ഗ്രാ എന്ന പട്ടണത്തില്‍ സ്‌കൂള്‍ നടത്തുന്ന വ്യക്തിയാണ് ഹരിസിങ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :