ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തിയ ശേഷം യുവതി കൂട്ടമാനഭംഗത്തിനിരയാക്കി; ഏഴു പേര്‍ അറസ്‌റ്റില്‍

വീട് അന്വേഷിച്ചെത്തിയ യുവതി കൂട്ടമാനഭംഗത്തിനിരയായി

   gang rape , rape case , Mumbai, police , arrest , sex , police , hospital , പൊലീസ് , കൂട്ടമാനഭംഗം , അറസ്‌റ്റ് , പീഡനം , യുവതി , സെക്‍സ് , മുംബൈ
മുംബൈ| jibin| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (15:45 IST)
വാടകയ്‌ക്ക് വീട് അന്വേഷിച്ചെത്തിയ യുവതി കൂട്ടമാനഭംഗത്തിനിരയായി. മുംബൈയിലെ അംബോലി ഏരിയയിലാണ് സംഭവം. പ്രതികളായ ഏഴു പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിച്ചെത്തിയ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഏഴു പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഭര്‍ത്താവിനെ ഫ്‌ളാറ്റിന് പുറത്ത് പിടിച്ചുനിര്‍ത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ഏഴുപേരെയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :