സജിത്ത്|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (11:20 IST)
ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ ഒഴിവാക്കി. ഇതോടെ രണ്ട് വര്‍ഷത്തിന് ശേഷം ടീം ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന റെയ്‌നയുടെ പ്രതീക്ഷക്കാണ് തിരിച്ചടിയായത്.
ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെയ്‌നക്ക് പകരക്കാരനായി ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റെയ്‌നക്ക് പകരം ടീമിലെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും കേദര്‍ ജാദവും മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് റെയ്‌നയുടെ തിരിച്ചുവരവിന് തിരിച്ചടിയായത്.
ടീം: എം.എസ്. ധോണി (നായകന്‍), വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്‍ദീപ് സിങ്, കേദാര്‍ ജാദവ്.