‘ഏ ദില്‍ ഹേ മുഷ്കില്‍’ നിര്‍മ്മാതാക്കള്‍ അഞ്ചുകോടി സൈന്യത്തിന് നല്കും; പാക് താരങ്ങളെ അഭിനയിപ്പിച്ചതിനുള്ള നഷ്‌ടപരിഹാരം

‘ഏ ദില്‍ ഹേ മുഷ്കില്‍’ റിലീസ് ചെയ്യാന്‍ ഒടുവില്‍ ധാരണയായി

മുംബൈ| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (15:35 IST)
പാകിസ്ഥാന്‍ താരങ്ങള്‍ അഭിനയിച്ച ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രം റിലീസ് ചെയ്യാന്‍ ധാരണയായി. ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിച്ച മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന
നേതാവ് രാജ് താക്കറെയുമായി ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹറും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ഉണ്ടായത്.

ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് പാക് താരങ്ങളെ ചിത്രത്തില്‍ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി രൂപ സംഭവന ചെയ്യണം. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എം എന്‍ എസ് മുന്നോട്ടുവെച്ച് ഈ വാദഗതി അംഗീകരിക്കുകയായിരുന്നു.

സിനിമ തുടങ്ങുന്നതിനു മുമ്പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാക്കു കൊടുത്തു. കൂടാതെ, ഇനിയുള്ള ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :