അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ജനുവരി 2021 (15:15 IST)
വരാനിരിക്കുന്ന
നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട്
ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ ബിജെപി സന്ദീപ് വാര്യരെ മത്സരിപ്പിക്കാൻ സാധ്യത തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവര്‍ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
നാലുപതിറ്റാണ്ടുകാലമായി ബിജെപിക്ക് നോട്ടമുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ മണ്ഡലം പിടിക്കണമെന്ന വാശിയിലാണ് നേതൃത്വം.
എന്നാൽ 2011ൽ ഇടതുപക്ഷത്തില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ചെയ്തത്.യു.ഡി.എഫിനെ സംബന്ധിച്ച് ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരു പേര് പാലക്കാട് മണ്ഡലത്തിലേക്ക് ഉയരില്ല. ഇടതുപക്ഷവും മുതിര്‍ന്ന നേതാക്കളെ പാലക്കാട് പരീക്ഷിക്കാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.