നിങ്ങൾ രാമന്റെ കുരങ്ങന്മാരാകു, രാമക്ഷേത്ര നിർമാണത്തിന് ആരാധകരോട് സംഭാവന നൽകാൻ ആവശ്യപ്പെട്ട് അക്ഷയ് കുമാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജനുവരി 2021 (11:44 IST)
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി നൽകാൻ ആരാധകരോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് താരം സംഭാവന നൽകാൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം മക്കൾക്ക് രാമസേതു നിർമിക്കാൻ സഹായിച്ച അണ്ണാന്റെ കഥ പറഞ്ഞുകൊടുക്കുകയായിരുന്നു. ഈ കഥയിലെ പോലെ നമ്മൾ പറ്റാവുന്ന രീതിയിൽ സഹായം എത്തിക്കണം. നമ്മളിൽ ചിലർ വാനരരും അണ്ണാന്മാരുമാകണം. നമുക്ക് പറ്റാവുന്ന രീതിയിൽ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിൽ പങ്കാളിയാവേണ്ടത്. ശ്രീരാമൻ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാൻ ഇത് നമ്മുടെ വരും തലമുറയെ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :