മംഗള്‍യാനെതിരെ വിമര്‍ശനവുമായി ജി മാധവന്‍ നായര്‍

തിരുവനന്തപുരം| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:32 IST)
ഐ എസ് ആര്‍ ഓയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പ്രതീക്ഷിക്കുന്ന പോലെ നേട്ടമൊന്നും ഉണ്ടാക്കില്ലെന്ന് മുന്‍ ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍.

ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജി മാധവന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു എന്നതല്ലാതെ മറ്റു നേട്ടമൊന്നും ഉണ്ടാവില്ല. മംഗല്‍യാന്‍ കണ്ടെത്താന്‍ പോകുന്ന വിവരങ്ങള്‍ കൂടുതല്‍ കൃത്യമായി നാസയുടെ വെബ്‌സൈറ്റില്‍ ഉണ്ട് മാധവന്‍ നായര്‍ പറഞ്ഞു.


ചാന്ദ്രയാന്റെ ശാസ്ത്രനേട്ടത്തോളം കിടപിടിക്കുന്നതാകില്ല മംഗല്‍യാന്‍ ദൗത്യം. മംഗല്‍യാന്‍ നല്‍കാനിരിക്കുന്ന വിവരങ്ങള്‍ പ്രയോജനകരമാകില്ല. വലിയ പേടകത്തിന് കാത്തിരിക്കാതെ സര്‍ക്കാരും, ഐ.എസ്.ആര്‍.ഓയും ദൃതി കാട്ടിയെന്നും മാധവന്‍ നായര്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :