ഭ്രമണപഥം ഉയര്‍ത്തി,​ മംഗള്‍യാന്‍ ഒരു ലക്ഷം കിലോമീറ്റര്‍ അകലെ

ബാംഗ്ലൂര്‍| WEBDUNIA|
PRO
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ വാഹനമായമംഗള്‍യാനെ ഭൂമിയില്‍നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമം വിജയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ നടത്തിയ ഭ്രമണപഥ ഉയര്‍ത്തല്‍ ശ്രമത്തില്‍ പേടകം ഭൂമിയില്‍ നിന്ന് 1,​18,​642 കിലോമീറ്റര്‍ അകലെയായതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. സെക്കന്‍ഡില്‍ 124.9 മീറ്റര്‍ വേഗത്തിലായിരുന്നു പേടകത്തിന്റെ ചലനം.

തിങ്കളാഴ്ച നടന്ന ശ്രമം വിജയിക്കാത്തതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ശ്രമിച്ചത്. 78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്.

ഭൂമിയില്‍നിന്ന് 71623 കിലോമീറ്റര്‍ അകലെ ആയിരുന്ന പേടകത്തെ തിങ്കളാഴ്ച ഒരുലക്ഷം കിലോമീറ്റര്‍വരെ അകലെ എത്തിക്കാനാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ 78276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. അതിനാല്‍ ചൊവ്വാഴ്ച വീണ്ടും ശ്രമിക്കുകയായിരുന്നു. നവംബര്‍ പതിനാറിനാണ് 1,92,000 കിലോമീറ്ററിലേക്ക് അഞ്ചാം ഭ്രമണപഥം വികസിപ്പിക്കേണ്ടത്.


ചിത്രത്തിന് കടപ്പാട്- മംഗള്യാന്‍ മിഷന്‍ ഫേസ്ബുക്ക് പേജ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :