തെലുങ്കാന വെള്ളപ്പൊക്ക ഭീതിയിൽ; നദികള്‍ കരകവിഞ്ഞു

 വെള്ളപ്പൊക്കം , ഹൈദരാബാദ് , തെലുങ്കാന
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (09:47 IST)
ജമ്മു കാശ്മീരിന് പിന്നാലെ ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും തെലുങ്കാനയും കനത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. കനത്ത തോതില്‍ തുടരുന്ന മഴയില്‍ നിരവധി നദികളും അരുവികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതിനെ തുടര്‍ന്ന് പല ഗ്രാമപ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ആന്ധ്രയുടെ വടക്കൻ തീരത്തുള്ള വംശധാരാ നദിയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഇവിടെ അപായസൂചന നൽകിയിരിക്കുകയാണ്. മഴയും വെള്ളപ്പൊക്കാവും തുടര്‍ന്നാല്‍ പതിനൊന്നു മണ്ഡലങ്ങളിലായി 124 ഗ്രാമങ്ങളെ പ്രളയം വിഴുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഗോദാവരി നദിയിലെ ജലം 45 അടി ഉയർന്നതോടെ ഭദ്രാചലം പട്ടണത്തിൽ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പലയിടങ്ങളിലായി ഒറ്റപ്പെട്ടു പോയവരെ മാറ്റിപ്പാർപ്പിക്കാനും രക്ഷിക്കുന്നതിനും അധികൃതർ ശ്രമിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :