ധോണി 'ഭഗവാനായി'; താരത്തിന് കോടതിയുടെ വാറണ്ട്

 മഹേന്ദ്ര സിംഗ് ധോണി , ഹൈദരാബാദ് , മാഗസിന്‍
ഹൈദരാബാദ്| jibin| Last Updated: ചൊവ്വ, 24 ജൂണ്‍ 2014 (16:34 IST)
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഹൈദരാബാദ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചതാണ് കേസിനാധാരം. കേസ് പരിഗണിക്കുന്ന ജൂലായ് 16ന് ധോണിയെ ഹാജരാക്കാനാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഹിന്ദു ദൈവമായ വിഷ്ണു ഭഗവാന്റെ വേഷത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രം ഒരു ബിസിനസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് താരത്തിന് കുരുക്കായത്. കൈകളിൽ മൊബൈൽ,​ കോള,​ ഷൂ,​ എയർസെൽ സിം കാർഡ്,​ ലെയ്സ്,​ ബൂസ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും പിടിച്ചിരിക്കുന്ന ചിത്രമാണ് അച്ചടിച്ചു വന്നത്.

ജയകുമാർ ഹിരെമാത് എന്ന സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിലാണ് ചൂരീഖാനിലെ അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :