ഐ എസ് ഐ എസില്‍ ചേരാന്‍ പുറപ്പെട്ട വിദ്യാര്‍ഥികള്‍ പിടിയില്‍

  ഐ എസ് ഐ എസ് , ഹൈദരാബാദ് , വിദ്യാര്‍ഥികള്‍ , ബംഗ്ളാദേശ്
ഹൈദരാബാദ്| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (16:53 IST)
ഇറാഖിലെ ഐഎസ്ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുറപ്പെട്ട നാല് വിദ്യാര്‍ഥികള്‍ കൊല്‍ക്കത്തയില്‍ പിടിയിലായി. എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളായ ഇവര്‍ കൊല്‍ക്കത്ത വഴി ബംഗ്ളാദേശിലേക്ക് കടക്കാനുള്ള പദ്ധതിതിക്കിടെയിലാണ് പിടിയിലായത്.

അതിര്‍ത്തിയില്‍ വെച്ച് ബംഗാള്‍ പൊലീസാണ് യുവാക്കളെ പിടികൂടിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ ഒരു കേസിലും പെട്ടിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കുകയെന്നത് ഇവരുടെ ഉദേശ്യമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :