അനുബന്ധ വാര്‍ത്തകള്‍
- വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി
- യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ
- ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ
- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി
- യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത
ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!
ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് 60,000 കടന്നു. എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റുകളുടെ വില അര ലക്ഷത്തിനടുത്താണ്. ഡല്‍ഹി - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയാക്കി ഉയര്‍ത്തി.
ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയായി. ഇന്ന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളൊന്നും തന്നെയില്ല. നാളെ 2 സര്‍വീസുകളാണുള്ളത്. ഇതില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസിന് 62,000 രൂപയും എയര്‍ ഇന്ത്യ എക്സ്പ്രസിന് 45,000 രൂപയുമാണ്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനതപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസിന് 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. സമാനമായ രീതിയില്‍ മടിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.