അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ച തീരുമാനം ജൂലൈ 15 വരെ നീട്ടി

അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂണ്‍ 2020 (17:44 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ പുനസ്ഥാപികേണ്ടതില്ലെന്ന് തീരുമാനം. വിലക്ക് ചരക്കുവിമാനങ്ങൾക്ക് ബാധകമാവില്ലെന്നും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനം തറ്റയുന്നതിനായി രാജ്യവ്യാപക പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.എന്നാൽ മെയ് 25ഓട് കൂടി ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകി.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയാണ് ചെയ്‌തത്.എന്നാൽ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

അതേസമയം യു.എസ്, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താൻ അനുമതി തേടിയുള്ള അഭ്യർഥനകൾ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ഹര്‍ദീപ് സിങ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :