ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ, മിനിമം ചാർജ് 10 രൂപയാക്കിയേക്കും

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂണ്‍ 2020 (12:18 IST)
തിരുവനന്തപുരം: കൊവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി.മിനിമം ചാർജ് 10 രൂപയാക്കുന്നത് അടക്കം 3 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.മിനിമം ചാർജ്ജ് 8 രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നാണ് ശുപാർശയിലെ മറ്റൊരാവശ്യം.

കമ്മീഷൻ ഇട‌ക്കാല റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവും ഇന്ധനവിലയിലെ വർധനവും കനത്ത പ്രതിസന്ധിയാണ് ബസ്സുകാർക്ക് സൃഷ്‌ടിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :