മുത്തച്ഛന്റെ മദ്യം ജ്യൂസാണെന്നുകരുതി കുടിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം; കുട്ടിയുടെ അവസ്ഥ കണ്ട മുത്തച്ഛനും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (09:26 IST)
മുത്തച്ഛന്റെ മദ്യം ജ്യൂസാണെന്നുകരുതി കുടിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. കന്നികോവില്‍ സ്ട്രീറ്റിലെ രുകേഷ് എന്ന അഞ്ചുവയസുകാരനാണ് മരിച്ചത്. മദ്യം കുടിച്ച കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ഇതുകണ്ട ആസ്മ രോഗികൂടിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനാകുകയും പിന്നാലെ മരണപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരെയും രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ മൃതദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :