ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ നിർണായക അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 28 ജൂലൈ 2020 (09:09 IST)
ഡൽഹി: ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനകയും വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിനിന്റെ അവസാനഘട്ട പരീക്ഷണത്തിനായി ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ തെരെഞ്ഞെടുത്തു. ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് ആണ് ഇക്കര്യം അറിയിച്ചത്.

ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്‌നാട്ടിലെ തന്നെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് കൊവിഡ് വാക്സിനിന്റെ അവസാനഘട്ട പരീക്ഷണം നടക്കുക. ഓരോ കേന്ദ്രത്തിലും 1000 ലധികം സാന്നദ്ധ പ്രവർത്തകരും പരിശിലനം സിദ്ധിച്ച ഉദ്യോഗസ്ഥരും പരീക്ഷണത്തിന്റെ ഭാഗമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :