കേരളത്തിൽനിന്നും 2017 മുതൽ 2019 വരെ 149 പേർ ഐഎസിൽ ചേർന്നു, 100 പേർ പോയത് കുടുംബത്തോടൊപ്പം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 28 ജൂലൈ 2020 (08:35 IST)
പാലക്കാട്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽനി നിന്നും 149 പേർ ഭീകര സംഘടനയായ ഐസിൽ ചേർന്നതായി കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്. 2017, 2018, 2019 വർഷങ്ങളിലാണ് ഇത്രയും ആളുകൾ ഐഎസിൽ ചേർന്നത്. ഇതിൽ 100 പേർ കുടുംബവുമൊത്താണ് പോയത് എന്നാണ് വിവരം. ഇവരുമായി ബന്ധം പുലർത്തുന്നവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരികയാണ്.

കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിൽനിന്നുമാണ് 149 പേർ ഐഎസിൽ ചേർന്നത്. ഇതിന് പുറമെ മൂന്നുപേർ ഇറാനിൽ എത്തി തിരികെയെത്തിയതായും, 32 പേരെ ഗൾഫ് രാജ്യങ്ങളിൽ പിടികൂടി 6 മാസം തടവിലാക്കിയ ശേഷം തിരിച്ചയച്ചയച്ചതായും വിവരമുണ്ട്.

ഐഎസ് താവളത്തിൽ എത്തിയ യുവാവ് അവിടുത്ത് ദുരിതം വ്യക്തമാക്കി അയച്ച ടെലിഗ്രാം സന്ദേശം ലഭിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ഏജൻസികളൂടെ സഹായത്തോടെ അന്വേഷം നടത്തിയെങ്കിലും ഇയാൾ കൊല്ലപ്പെട്ടതായാണ് പിന്നീട് വിവരം ലഭിച്ചത്. കേരളത്തിലെ ഐഎസ് സാനിധ്യം ശക്തമാമുന്നു എന്ന ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ റിപ്പേ‍ർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും എടിഎസും അന്വേഷിണം നടത്തും എന്ന് ഡിജിപി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :