അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽനിന്നും 2017 മുതൽ 2019 വരെ 149 പേർ ഐഎസിൽ ചേർന്നു, 100 പേർ പോയത് കുടുംബത്തോടൊപ്പം
- പാറശാല സ്റ്റേഷനിലെ രണ്ട് എഎസ്ഐമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കൂട്ടിരിപ്പുകാരിയ്ക്ക് കൊവിഡ്, ഗൈനക്കോളജി വിഭാഗത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്, കോട്ടയം മെഡിക്കൽ കോളേജിൽ ആശങ്ക
- പ്രളയ ദുരിതം അനുഭവിക്കുന്ന അസമിന് രണ്ടുകോടി നല്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി
- 'റമീസിനെയും ഫൈസൽ ഫരീദിനെയും അറിയില്ല, സ്വപ്നയുടെ വീട്ടിൽ പോയത് ഭർത്താവ് ക്ഷണിച്ചപ്പോൾ', ശിവശങ്കറിലേയ്ക്ക് ഉറ്റുനോക്കി കേരളം
തെലങ്കാനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1,473 പേര്‍ക്ക്; മരണം എട്ട്
തെലങ്കാനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1,473 പേര്‍ക്ക്. എട്ടുപേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55,532 ആയി. ആകെ മരണം 471 ആയി. അതേസമയം ഇന്ന് സംസ്ഥാനത്ത് 774 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 42, 106 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുളളത് 12,955 പേര് ആണ്. ഇന്നലെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 70കാരനായ രോഗി കട്ടിലില്‍ നിന്ന് വീണുമരിച്ച സംഭവം ഉണ്ടായി. ഉറങ്ങുന്നതിനിടയിലാണ് വീണ് മരണം സംഭവിച്ചത്. ഉടന്‍ ആശുപത്രി അധികൃതരെ മറ്റു രോഗികള്‍ അറിയിച്ചെങ്കിലും ആരും വന്ന് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട്.