1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Five people missing india

അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും

India
അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഈമാസം രണ്ടാം തിയതിമുതലാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ചുയുവാക്കളെ കാണാതായത്. 
 
യുവാക്കളെ കാണാതായ വാര്‍ത്ത ഉയര്‍ന്നതോടെ ഇന്ത്യ ചൈനയെ വിവരം അറിയിക്കുകയായിരുന്നു. ടാഗിന്‍ ഗോത്രത്തില്‍പ്പെട്ട അഞ്ചുയുവാക്കളും അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. യുവാക്കളെ ഇന്ന് ചൈന ഇന്ത്യക്ക് കൈമാറും.
അടുത്ത ലേഖനം
പോര് മുറുകുന്നു: യുഎസ് നയതന്ത്രപ്രതിനിധികൾക്ക് നിരോധനമേർപ്പെടുത്തി ചൈനയും