ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (11:26 IST)
സമുദ്രാതിര്‍ത്തിക്കുള്ളില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്കും, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സമുദ്രാതിര്‍ത്തിക്കുള്ളില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ തീര്‍ച്ചയായിട്ടും പാസ്പോര്‍ട്ട് കൈവശം സൂക്ഷിക്കണം. ജൂണ്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ ബാധകമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ മല്‍സ്യബന്ധനത്തിനു പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം മതിയെന്ന ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.