54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും

കൊളംബോ| VISHNU N L| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (12:40 IST)
സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും. സമുദ്രാതിര്‍ത്തി സംബന്ധിച്ചുള്ള ഇന്ത്യ-ശ്രീലങ്ക മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ശ്രീലങ്ക മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങുന്നത്.

കച്ചൈത്തീവ്‌ -നെടുന്തീവ്‌ മേഖലയില്‍ മത്സ്യ ബന്ധനം നടത്തിയതിനാണ് ഇവരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന പത്തു ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. അറസ്‌റ്റിലായവരില്‍ 33 പേര്‍ രാമേശ്വരം സ്വദേശികളും മറ്റുള്ളവര്‍ പുതുക്കോട്ടയില്‍ നിന്നുള്ളവരുമാണ്‌.

അതേസമയം ഉഭയകക്ഷി ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നവും ചര്‍ച്ചയിലാകുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ശ്രീങ്കന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ തൊഴിലാളികളെ വിട്ടയയ്ജ്കുന്ന കാര്യത്തില്‍ എതിര്‍പ്പുള്ളവരാണ്. ഇന്ത്യന്‍ തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത് തങ്ങളുടെ ഉപജീവനത്തേയാണ് ബാധിക്കുന്നത് എന്നാണ് ഇവരുആടെ വാദം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :