കൊളംബോ|
vishnu|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (12:50 IST)
ശ്രീലങ്കന്‍ നാവികസേന പിടികൂടിയ 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു. പ്രധാനമന്ത്രി നരേരന്ദ മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഈ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. 1987ല്‍ രാജീവ് ഗാന്ധിയാണ് മുന്‍പ് ശ്രീലങ്ക സന്ദര്‍ശിച്ചത്.
വെള്ളിയാഴ്ച ശ്രീലങ്കയില്‍ എത്തു മോഡി കൊളംബോയിലെ മഹാബോധി സൊസൈറ്റി, അനുരാധപുര, തലൈമന്നാര്‍, ജാഫ്‌ന എന്നിവിവങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു ശേഷം ജാഫ്‌ന സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ലോക നേതാവാണ് മോഡി. ജാഫ്‌നയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതിയും മോഡിക്കായിരിക്കും. ജാഫ്‌ന കള്‍ച്ചറല്‍ സെന്ററിനു മോഡിയാണ് തറക്കല്ലിടുക.
ഇത്തവണ ലങ്കയുമായി നിരവധി സുപ്രധാന കരാറുകളില്‍ ഏര്‍പ്പെടുമെന്നാണ് വാര്‍ത്തകള്‍. അതിനാല്‍ ചര്‍ച്ചകള്‍ക്ക് അനുകൂലമായ നടപടികള്‍ ഒരുക്കുന്നതിനാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്ക വിട്ടയയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്നത്തെ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയെ ക്ഷണിച്ചിരുന്നു. ഇതിനുള്ള നന്ദിസൂചകമായി ലങ്ക നിരവധി മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.