ബംഗളൂരു|
Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (12:46 IST)
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ചിത്രങ്ങളിലൊന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പുറത്തുവിട്ടു. ചൊവ്വയില്‍ നിന്നും 7300 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണിത്. പേടകം ചൊവ്വയോട് അടുക്കുംതോറും കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുമെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യവെളിച്ചമെന്നാണ്(First Light) മംഗള്‍യാന്‍ ചിത്രത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്.
മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്നലെയാണ് ഐഎസ്ആര്‍ഒയിലേക്ക് അയച്ചത്. ഇന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മറ്റ് നാല് ചിത്രങ്ങള്‍ കൂടി പുറത്ത് വിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മംഗള്‍യാനിലെ മാഴ്സ് കളേഴ്സ് ക്യാമറയാണ് ചിത്രം പകര്‍ത്തിയത്.