രണ്ടുലക്ഷം വാങ്ങി ഗര്‍ഭമലസിപ്പിക്കാന്‍ ബലാത്സംഗത്തിന്റെ ഇരയോട് നാട്ടുകൂട്ടത്തിന്റെ കല്‍പ്പന!

പട്‌ന| VISHNU.NL| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (17:43 IST)

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് നീതി നല്‍കുന്നതിനു പകരം ബീഹാറിലെ നാട്ടുക്കൂട്ടം പറഞ്ഞത് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയിട്ട് ഗര്‍ഭം അലസിപ്പിച്ചുകളയാനാണ്. മുസഫര്‍പൂരിലെ സുബ്‌ഹാന്‍പൂര്‍ ഗ്രാമത്തിലെ ബലാല്‍സംഗ ഇരയായ 13 കാരി ഗര്‍ഭിണിക്കാണ്‌ ഈ ദുര്‍വിധി നേരിടേണ്ടി വന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൊവ്വാഴ്‌ച സമര്‍പ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ നാട്ടുക്കൂട്ടം നടത്തിയ തീര്‍പ്പ് കല്‍പ്പിക്കലാണ് മനസാക്ഷിയേ നാണിപ്പിക്കുന്ന തരത്തിലായത്. നാട്ടുക്കൂട്ടം ഇങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണം കൈപ്പറ്റി പോകാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പണമല്ല നീതിയാണ്‌ തങ്ങള്‍ക്ക്‌ ആവശ്യമെന്നും ഇവര്‍ പറഞ്ഞു.

അതേ സമയം സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. വിധി പ്രസ്താവിച്ച നാട്ടുക്കൂട്ടത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. മുസാഫര്‍പൂര്‍ പോലീസ്‌ ഇത് സംബന്ധിച്ച് അന്വേഷാണം തുടങ്ങി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :