ജനങ്ങള്‍ ജയലളിതയെ അമ്മയെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് അര്‍നോള്‍ഡ്

ചെന്നൈ| Jithu| Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (12:25 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രശംസിച്ച് ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ ഇ മെയില്‍.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെയാണ് അര്‍നോള്‍ഡ് പ്രശംസിച്ചിരിക്കുന്നത്.തമിഴ്നാട്ടിലെ ജനങ്ങള്‍ ജയലളിതയെ അമ്മയെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് അര്‍നോള്‍ഡ് ഇ മെയിലില്‍ പറഞ്ഞു.

എഐഡി എം കെ സര്‍ക്കാര്‍ നടപ്പാക്കിയ വനിത പൊലീസ് സ്റ്റേഷനുകള്‍ എന്ന ആശയത്തെക്കുറിച്ചു താന്‍ മുന്‍പു കേട്ടിട്ടുപോലുമില്ലെന്നും പാരമ്പര്യേതര ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്നും അര്‍നോള്‍ഡ് അഭിപ്രായപ്പെട്ടു.

ആര്‍ 20 എന്ന തന്റെ സന്നദ്ധ സംഘടനയ്ക്ക് തമിഴ്നാടുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍ പര്യമുണ്ട്. ഇത് സംബന്ധിച്ച് തമിഴ്നാട് പരിസ്ഥിതി മന്ത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമന്നും അര്‍നോള്‍ഡ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ 20.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :