ഇന്ത്യ ആദ്യം വാക്‌സിന്‍ എത്തിക്കുന്നത് ഭുട്ടാനിലേക്ക്

ശ്രീനു എസ്| Last Modified ബുധന്‍, 20 ജനുവരി 2021 (13:54 IST)
ആദ്യം വാക്‌സിന്‍ എത്തിക്കുന്നത് ഭുട്ടാനിലേക്കെന്ന് റിപ്പോര്‍ട്ട്. വികസ്വര-ദരിദ്ര രാജ്യങ്ങള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ എത്തിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിക്കുന്നത്. നാളെ രണ്ടുമില്യണ്‍ വാക്‌സിന്‍ ബംഗ്ലാദേശിലെത്തിക്കും.

നിലവില്‍ 12ഓളം രാജ്യങ്ങളാണ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ബ്രസീലും ഉള്‍പ്പെടും. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായതിനു ശേഷം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഇന്ത്യ കയറ്റുമതി ചെയ്യും. അതേസമയം ഇന്ന് ആറു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :