ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (08:12 IST)
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. 400 ഓളം വീടുകള്‍ക്ക് തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. 150 വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. 28 ഫയർഎൻജിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
പുലർച്ചെ രണ്ടു മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തീ പടര്‍ന്നതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയർഎൻജിനുകളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു.