കോഴിക്കോട്|
jibin|
Last Modified വെള്ളി, 3 ജൂലൈ 2015 (09:41 IST)
മിഠായിതെരുവ് തീപിടുത്തത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്. തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്നും ശരിയായ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വ്യാപാരികള്‍ പറഞ്ഞു .
മിഠായിത്തെരുവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ വ്യാപാരികള്‍ സബ് കലക്ടര്‍ ഹിമാന്‍ഷു കുമാര്‍ റായിയുടെ കോലം കത്തിച്ചു. സബ്കലക്ടറുടെ റിപ്പോര്‍ട്ട് തള്ളി കലക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കത്തി നശിച്ച കടകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സബ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീപിടുത്തമുണ്ടായ കടക്കാര്‍ക്ക് സര്‍ക്കാരിന് സ്വന്തം തീരുമാന പ്രകാരം നഷ്ടപരിഹാരം നല്‍കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയൊന്നുമില്ല. കത്തിനശിച്ച ബ്യൂട്ടി സ്റ്റോര്‍ എന്ന കടയില്‍ സ്ഥാപിച്ച ഇന്‍വെര്‍ട്ടറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍വെര്‍ട്ടറിലും ബാറ്ററിയിലും തുണികള്‍ കൂട്ടിയിട്ടതാണ് തീ പടരാന്‍ ഇടയാക്കിയത്.
വൈദ്യുതി പോസ്റ്റില്‍ നിന്നും കടയിലേക്ക് തീപടരാന്‍ യാതൊരു സാഹചര്യവുമില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാവിയില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാനുള്ള 17 മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.