ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (17:26 IST)
പാർലമെന്റിന് സമീപത്തെ റെയിൽ ഭവനിൽ വൻ തീപിടുത്തം. ഉച്ചകഴിഞ്ഞ് 2.21ന് പാര്‍ക്കിങ്ങിനു അടുത്ത് അഞ്ചാം നമ്പര്‍ സന്ദര്‍ശക ഗേറ്റിനു സമീപമുള്ള എസി പവര്‍ പ്ളാന്റിലാണ് തീ ആദ്യം കണ്ടത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി ഏതാണ്ട് ഒരു മണിക്കൂർ പണിപ്പെട്ട് തീ കെടുത്തി. എസി പവര്‍ യൂണിറ്റിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. പ്രധാന പാര്‍ലമെന്റ് മന്ദിരത്തിന് തീപിടിത്തത്തില്‍ അപകടം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് മന്ദിരത്തിനടുത്തുനിന്ന് വന്‍തോതില്‍ പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ആദ്യം വിവരം പൊലീസില്‍ അറിയിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ പാര്‍ലമെന്റ് പരിസരത്ത് തീപിടിത്തമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.
ഞായറാഴ്ച ആയതിനാൽ തന്നെ ഉദ്യോഗസ്ഥരാരും തന്നെ ഓഫീസിലുണ്ടായിരുന്നില്ല. തീപിടുത്തത്തിൽ പാർലമെന്റിന് കേടുപാടുകൾ ഒന്നും തന്നെയില്ല. കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ പാര്‍ലമെന്റ് പരിസരത്ത് തീപിടിത്തമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.