ഡല്‍ഹിയിലെ സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ വന്‍ തീപിടുത്തം; ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Updated: ശനി, 25 ജൂലൈ 2015 (11:36 IST)
ഡല്‍ഹിയിലെ സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ സിആര്‍പിഎഫിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. അട്ടിമറി സാധ്യത ഉണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

ആര്‍കെ പുരത്തെ സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. റെക്കോഡ് റൂമില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :