സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 നവംബര്‍ 2021 (10:25 IST)
ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം. സംഭവത്തില്‍ നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിന്ന് 36 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 40കുട്ടികളാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.