സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 നവംബര്‍ 2021 (09:07 IST)
രണ്ടുഡോസ് കൊവാക്‌സിന്‍ എടുത്തവര്‍ക്ക് 22മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന് യുകെ അംഗീകാരം നല്‍കിയിരിക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ബ്രിട്ടണ്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒമാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം കുട്ടികളില്‍ കൊവാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ടെന്നും ഇത് ലഭിക്കാന്‍ വളരെ കുറച്ചു സമയം മാത്രമേ ആവശ്യമുള്ളുവെന്നും
ലോകാരോഗ്യ സംഘടന അറിയിച്ചു.